28 December Saturday

മരണാനന്തര ചെലവ് സൗജന്യമാക്കിയ തീരുമാനം സ്വാഗതാർഹം: അഡ്വ. അൻസാരി സൈനുദ്ദീൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

അബുദാബി > മരണ സർട്ടിഫിക്കറ്റ്, എംബാമിങ്ങ്, ആംബുലൻസ്, കാഫീൻ ബോക്സ് എന്നിവ സൗജന്യമാക്കിയ അബുദാബി ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്തിന്റെ തീരുമാനം മാനുഷികവും അഭിനനന്ദനാർഹവുമാണെന്ന് ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ. ഇതോടൊപ്പം കാർഗോ സർവീസിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനും പ്രവാസികൾ നൽകിവരുന്ന ഭീമമായ ചെലവുകൾ ഒഴിവാക്കുവാൻ കേന്ദ്ര സർക്കാരും എയർലൈൻസും തയ്യാറാവുകയാണെങ്കിൽ അത് പ്രവാസികളോട് ചെയ്യുന്ന ഏറ്റവും വലിയ മാനുഷിക പരിഗണനയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top