22 December Sunday

ഹൃദയാഘാതം: മോഹനൻ ഭാസ്‌ക്കരൻ ബഹ്റൈനിൽ മരണപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

നാമ > ബഹ്‌റൈൻ പ്രതിഭ വെസ്റ്റ് റിഫ യൂണിറ്റ് അംഗം മാവേലിക്കര സ്വദേശി മോഹനൻ ഭാസ്‌ക്കരൻ, (54 വയസ്സ് ) ഹൃദയാഘാതം മൂലം മരണപ്പെട്ടു.   സൽമാനിയ ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പ്രതിഭ ഹെൽപ് ലൈൻ  ഇടപെട്ട് നടത്തിക്കൊണ്ടിരിക്കുന്നു.

ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ എസി മെക്കാനിക്കായി ജോലിചെയ്ത് വരികയായിരുന്നു. രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top