19 December Thursday

വയനാടിന് കൈത്താങ്ങുമായി അബുദാബി കേരളാ സോഷ്യൽ സെന്റർ; ആദ്യ ഗഡുവായി 10 ലക്ഷം രൂപ നൽകും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

അബുദാബി> വയനാട് ഉരുൾപൊട്ടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അബുദാബി കേരളാ സോഷ്യൽ സെന്റർ ആദ്യ ഗഡുവായി 10 ലക്ഷം രൂപ നൽകും. സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടിയും ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. അൻസാരിയും തുക മുഖ്യമന്ത്രിക്ക് കൈമാറും.

കേരള സോഷ്യൽ സെന്റർ വിളിച്ചു ചേർത്ത മലയാളി സംഘടനകളുടെ സംയുക്ത യോഗമാണ് തീരുമാനമെടുത്തത്. മുപ്പതോളം സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സെന്റർ ആക്ടിങ് പ്രസിഡന്റ് ആർ ശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലികാട്ടിൽ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top