കുവൈത്ത് സിറ്റി > ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന രാജ്യങ്ങളിൽ കുവൈത്തിന് മൂന്നാം സ്ഥാനം. 2024 ഒക്‌ടോബറിലെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ് പ്രകാരം 258.51 എംബിപിഎസ് ശരാശരി വേഗത കൈവരിച്ചാണ് കുവൈത്ത് മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നത്. ആഗോളതലത്തിലെ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ആദ്യ മൂന്നു സ്ഥാനവും അറബ് രാജ്യങ്ങൾക്കാണ്. 428.53 Mbps വേഗതയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സാണ് വേഗതയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഖത്തറിനാണ് രണ്ടാം സ്ഥാനം.
ഖത്തറിന്റെ ശരാശരി വേഗത 356.7 Mbps ആണ്. സൗദി അറേബ്യ, അറേബ്യ അറബ് ലോകത്ത് നാലാം സ്ഥാനത്തും ആഗോളതലത്തിൽ 11-ാം സ്ഥാനത്തും എത്തി. ഇന്റർനെറ്റ് വേഗതയിൽ ജിസിസിയിലെ മറ്റു രാജ്യങ്ങളും മികച്ച നിലവാരമാണ് പുലർത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തയിൽ സൂചിപ്പിക്കുന്നുണ്ട്. നൂതന സാങ്കേതിക രംഗത്തെ വളർച്ചക്ക് വലിയ പങ്ക് വഹിക്കുന്ന ഇന്റർനെറ്റ് സേവന രംഗത്തെ വളർച്ച, രാജ്യത്തെ വാണിജ്യ വ്യവസായ രംഗത്തിനു കരുത്തേകുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..