ജിദ്ദ > നാസർ തിരുനിലത്ത് നിർമിച്ച് അലി അരീകത്ത് സംവിധാനം ചെയ്ത ഹോട്ട് എഐ എന്ന ഹൃസ്വചിത്രം ജിദ്ദയിൽ റിലീസ് ചെയ്തു. പ്രമുഖ മലയാള സിനിമ പ്രൊഡ്യൂസർ നൗഷാദ് അലനല്ലൂർ യൂട്യൂബിൽ അപ്ലോഡ് ചെയ്ത്കൊണ്ട് സിനിമ പ്രദർശിപ്പിച്ചു. ഒരു ദിവസംകൊണ്ട് ഐ ഫോണിൽ മാത്രം ചിത്രീകരിച്ചു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.
വിവര സങ്കേതകതയുടെ ഉത്തരാധുനിക കാലത്ത് ആർട്ടിഫിഷൽ ഇന്റലിജൻസി മനുഷ്യ ജീവിത സാഹചര്യങ്ങളിൽ ഇടപെടുകയും അത് എത്രത്തോളം ഭായനകമാണെന്നും സംവിധായകൻ കുറഞ്ഞ സമയം കൊണ്ട് കൃത്യമായി അക്കാര്യം ആവിശ്കരിച്ചു എന്ന് നൗഷാദ് അലനല്ലൂർ അഭിപ്രായപ്പെട്ടു. അലി സമൂഹിക പ്രതിബദ്ധതയുള്ള സിനിമാ പ്രവർത്തകനാണെന്ന് മുതിർന്ന പ്രത്രപ്രവർത്തകൻ മുസാഫിർ കൂട്ടിച്ചേർത്തു,
റജിയ വീരാൻ, അയ്യൂബ് മാസ്റ്റർ,സുബൈർ അലുവ, കിസ്മത്ത് മമ്പാട്, ഷിബു തിരുവന്തപ്പുരം,സലീന മുസാഫിർ, ഹംസ മദാരി, അബ്ദുല്ല മുക്കണ്ണി,സാദിഖലി തുവ്വൂർ, ജാഫറലി പലക്കൊട്,ഉണ്ണി തെക്കേടത്,ഷബീബ് തേലത്ത്,ഷമ്രി ഷബീബ്,നാസർ മമ്പുറം, ഹാരിസ് ഹസ്സൻ,ഗഫൂർ , വിരാൻ കുട്ടി,ജാവേദ് ജസ്സാർ,ബഷീർ പരുത്തികുന്നൻ, അനീസ് ബാബു, എന്നിവർ ഫിലിം ചർച്ചയിൽ പങ്കെടുത്തു,
ജിദ്ദാ സിനിമ മേഖലയുടെ വിശാലത ഈ പ്രദർശനവും ചർച്ചയും മൻസിലാക്കി തരുന്നു , മുന്നോട്ട് നമുക്കൊന്നിച്ച് ഒരുപാട് സഞ്ചരിക്കാൻ കഴിയുമെന്നും സംവിധായകൻ അലി അരീകത്ത് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഷാജു അത്താണിക്കൽ നിയന്ത്രിച്ച പരിപാടിയിൽ അദ്നു ഷബീർ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..