22 December Sunday

യുഎഇയും യുഎന്നും തമ്മിൽ മാനുഷിക, വികസന സഹകരണം വർധിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ദുബായ് > യുഎഇ യുഎന്നും തമ്മിൽ മാനുഷിക, വികസന മേഖലകളിൽ സഹകരണം വർധിപ്പിക്കും. യുഎഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ചു ചർച്ച നടത്തിയത്.

ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലി സെഷന്റെ അജണ്ടയിലെ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഗാസയിൽ വർദ്ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിയിൽ ലോകരാജ്യങ്ങളുടെ ശ്രദ്ധ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച നടത്തി. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സമാധാനത്തിലും സുരക്ഷയിലും അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറി.

ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് നൂതനവും ഫലപ്രദവുമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനും യുഎന്നുമായും അതിന്റെ വിവിധ പരിപാടികളുമായും സഹകരിക്കാനും പങ്കാളിത്തം വർദ്ധിപ്പിക്കാനും യുഎഇ പ്രതിബദ്ധമാണെന്ന് ഷെയ്ഖ് അബ്ദുല്ല ഉറപ്പ് നൽകി. യോഗത്തിൽ രാഷ്ട്രീയകാര്യ വിദേശകാര്യ അസിസ്റ്റന്റ് മന്ത്രി ലാന സാക്കി നുസൈബെഹ്, യുഎഇയുടെ സ്ഥിരം പ്രതിനിധി അംബാസഡർ മുഹമ്മദ് അബുഷഹാബ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top