24 December Tuesday

അബുദാബിയിൽ അടുത്ത മാസം ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ നിരത്തിലിറങ്ങും

വിജേഷ് കാർത്തികേയൻUpdated: Wednesday Aug 28, 2024

അബുദാബി > ഹരിത പൊതുഗതാഗത സേവനത്തിൻ്റെ ഭാഗമായി അടുത്ത മാസം അബുദാബിയിൽ ആദ്യമായി ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ പുറത്തിറക്കുമെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ഐടിസി) അബുദാബിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 2030-ഓടെ അബുദാബിയിലെ പൊതുഗതാഗതത്തെ പരിസ്ഥിതി സൗഹൃദമാക്കാനുമുള്ള അബുദാബിയുടെ ലക്ഷ്യത്തിൻ്റെ ഭാഗമാണ് സീറോ എമിഷൻ ബസുകളെന്ന് ഐടിസിയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് അഫയേഴ്‌സ് വിഭാഗം വിഭാഗം മേധാവി അനൻ അലമ്രി പറഞ്ഞു.

ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ സർവീസ് ചെയ്യുന്ന ബസുകളുടെ എണ്ണവും നിർദ്ദിഷ്ട റൂട്ടുകളും വെളിപ്പെടുത്തിയിട്ടില്ല. അബുദാബിയിൽ മാത്രമേ ബസുകൾ ഉണ്ടായിരിക്കുകയുള്ളൂവെന്നും ബസ് നിരക്ക് അതേപടി തുടരുമെന്നും അവർ സ്ഥിരീകരിച്ചു. ബസ് ഡിപ്പോകളിൽ ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top