22 December Sunday

വേനലവധിക്കുശേഷം വീണ്ടും സജീവമായി ഐസിസി ഫിയസ്റ്റ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ദോഹ > ഐസിസിയുടെ പ്രതിവാര കലാവിരുന്നായ ഫിയസ്റ്റ വേനൽക്കാല അവധിക്ക് ശേഷം പുനരാരംഭിച്ചു. ഇന്ത്യൻ കൾച്ചറൽ സെൻ്ററിൻ്റെ അശോകഹാളിൽ നടന്ന ബുധനാഴ്ചത്തെ ഫിയസ്റ്റയിൽ ഐസിസിയുടെ ഫിനാൻസ് മേധാവി അർഷാദ് അലി സ്വാഗതം പറഞ്ഞു. ഐസിസി പ്രസിഡൻ്റ് എ പി മണികണ്ഠൻ, ഐസിസി എക്‌സ്‌റ്റേണൽ ആക്‌റ്റിവിറ്റീസ് മേധാവി ഗാർഗി വൈദ്യ, ഐസിസി വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറൽ സെക്രട്ടറി മോഹൻ കുമാർ, മറ്റ് ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡൻ്റുമാർ, മുതിർന്ന കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഐസിസി സ്കൂൾ ആക്ടിവിറ്റീസ് മേധാവി ശന്തനു ദേശ്പാണ്ഡെ പരിപാടിയുടെ അവതാരകനായിരുന്നു. ഐസിസി കൾച്ചറൽ ആക്ടിവിറ്റീസ് മേധാവി നന്ദിനി അബ്ബഗൗണി പരിപാടികൾ ഏകോപിപ്പിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top