22 December Sunday

സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം

അഹമ്മദ് കുട്ടി അറളയിൽUpdated: Friday Aug 16, 2024

ദോഹ>  ഇന്ത്യയുടെ 78ാമത്  സ്വാതന്ത്ര്യദിനം ഖത്തറിലെ ഇന്ത്യൻ സമൂഹം വിപുലമായ പരിപാടികളോടെ ആ​ഘോഷിച്ചു.  മാമൂറയിലെ ഐസിസി യിൽ   ഇന്ത്യൻ അംബാസിഡർ വിപുൽ  ദേശീയ പതാക  ഉയർത്തി. ഇന്ത്യൻ എംബസി കോൺസുലർമാർ, എംബസി ഉദ്യോഗസ്ഥർ, എംബസി അപ്പെക്സ് ബോഡി  ഭാരവാഹികൾ,  ഇന്ത്യൻ കമ്മ്യുണിറ്റി സംഘടനാ പ്രതിനിധികൾ ,വാണിജ്യ പ്രമുഖർ എന്നിവർ പങ്കെടുത്തു. ഐസിസി അശോക ഹാളിൽ നടന്ന പരിപാടിയിൽ അംബാസിഡർ വിപുൽ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം വായിച്ചു. വിവിധ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. വിദ്യാർത്ഥികളുടെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി. ഇന്ത്യൻ സമൂഹത്തിനായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top