15 December Sunday

ഇന്ത്യ-കുവൈത്ത് സ്റ്റാർട്ടപ്പ് സിനർജീസ് കോൺഫറൻസ്

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024

കുവൈത്ത് സിറ്റി > ഇന്ത്യ-കുവൈത്ത് സ്റ്റാർട്ടപ്പ് സിനർജീസ് കോൺഫറൻസ് വിജയകരമായി സമാപിച്ചു. ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വളർച്ചയും കുവൈത്തിലെ നിക്ഷേപ സാധ്യതകളും സെമിനാറിൽ ചർച്ചയായി. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സും ഗൾഫ് യൂണിവേഴ്‌സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുമായി ചേർന്ന് സംഘടിപ്പിച്ച കോൺഫറൻസ് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വക ഉദ്ഘാടനം ചെയ്തു.

ഇന്ത്യയും കുവൈത്തും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന ശക്തമായ വ്യാപാര ബന്ധങ്ങളുണ്ട്. നിക്ഷേപ സഹകരണം വഴി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കാണ് എംബസി ഊന്നൽ നൽകുന്നതെന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് വിപണികളിൽ ഒന്നാണ്. 2024 ഒക്ടോബറിലെ കണക്കനുസരിച്ച് ഇന്ത്യയിൽ 118 യൂണികോണുകളുണ്ട്.

1.55 ദശലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ചതെന്നും ഇന്ത്യയുടെ ജിഡിപിയിലേക്ക് 15 ശതമാനം സംഭാവനകൾ സ്റ്റാർട്ടപ്പുകൾ നൽകിയതായും അദ്ദേഹം പറഞ്ഞു. സ്വിഗ്ഗി സിഎഫ്ഒ രാഹുൽ ബോത്ര, സീ ബിസിനസ് മാനേജിംഗ് എഡിറ്റർ അനിൽ സിംഗ്വി, വിനയ് ബൻസാൽ, കുവൈത്ത് ഡിജിറ്റൽ സ്റ്റാർട്ടപ്പ് കാമ്പസ് കൺസൾട്ടന്റ് അബ്ദുൾ വഹാബ് അൽ സൈദാൻ, കുവൈത്ത് ഹോളിസ്റ്റിക് സ്ഥാപകൻ അബ്ദുൾറഹ്‌മാൻ അൽദുഐജ് തുടങ്ങിയവർ കോൺഫറൻസിൽ സംസാരിച്ചു. കോൺഫറൻസിൽ വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top