22 December Sunday

ആയുർവേദ ദിനം ആഘോഷിച്ച് ഇന്ത്യൻ എംബസി

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

കുവൈത്ത് സിറ്റി >  ഇന്ത്യൻ എംബസിയിൽ ഒമ്പതാമത് ആയുർവേദ ദിനം സംഘടിപ്പിച്ചു. ‘ആഗോള ആരോഗ്യത്തിന് ആയുർവേദ ഇന്നൊവേഷൻ’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആയുർവേദ ദിനം ആഘോഷിക്കുന്നത്. കുവൈത്ത് ആയുർവേദ പ്രാക്ടീഷണർമാർ ഉൾപ്പെടെ നിരവധിപേർ ആഘോഷത്തിന്റെ ഭാഗമായി. ആയുർവേദ മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ഔഷധസസ്യങ്ങൾ, എണ്ണകൾ, ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും പരിപാടിയോടനുബന്ധിച്ച് എംബസി സംഘടിപ്പിച്ചു.

പുരാതന ഇന്ത്യൻ പാരമ്പര്യമാണ് ‘ജീവന്റെ ശാസ്ത്രം’എന്നർത്ഥം വരുന്ന ആയുർവേദം. ഓരോ വ്യക്തിക്കും ചില ജീവശക്തികൾ (ദോഷങ്ങൾ) ഉണ്ടെന്നും പ്രപഞ്ചത്തിലെ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണിതെന്നും ചടങ്ങിൽ സംസാരിച്ച അംബാസഡർ ഡോ. ആദർശ് സ്വൈക പറഞ്ഞു. പോഷകാഹാരം, ജീവിതശൈലി മാറ്റങ്ങൾ, പ്രകൃതി ചികിത്സകൾ എന്നിവക്ക് ആയുർവേദം പ്രാധാന്യം നൽകുന്നു.കുവൈത്ത് ഉൾപ്പെടെ ജി സി സി മേഖല ആയുർവേദത്തെ ആവേശത്തോടെ സ്വീകരിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

സമീപവർഷങ്ങളിൽ ഇന്ത്യയിലെ ആയുർവേദ ചികിത്സകൾ, വെൽനസ് സെന്ററുകൾ എന്നിവിടങ്ങളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചതായും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ ധാരാളം ആയുർവേദകേന്ദ്രങ്ങൾ കാണാം. ചില ഇന്ത്യൻ ആയുർവേദ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും കുവൈത്തിൽ ലഭ്യമാണെന്നും അംബാസഡർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top