അബുദാബി > ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ വിഭാഗം ഒരു മാസം നീണ്ടു നിൽക്കുന്ന പുസ്തക ശേഖരണ ക്യാമ്പയിനു തുടക്കമായി. ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി പി കെ അബ്ദുള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കെഎംസിസി നേതാക്കളായ അഷറഫ് പൊന്നാനി, റഷീദ് പട്ടാമ്പി, ഖാദർ ഒളവട്ടൂർ, സെന്റർ സാഹിത്യ വിഭാഗം സെക്രട്ടറി ജാഫർ കുറ്റിക്കോട്, കൺവീനർ ഹക്കീം എടക്കഴിയൂർ എന്നിവർ സംസാരിച്ചു. അഷറഫ് ഹസ്സൈനാർ, മുത്തലിബ് അരയാലൻ, റിയാസ് പത്തനംതിട്ട ലൈബ്രറിയിലേക്കുള്ള ഗ്രന്ഥ ശേഖരണ യജ്ഞത്തിൽ പങ്കാളികളായി.തുടർന്ന് നടന്ന കാവ്യസദസ്സിൽ ജുബൈർ വെള്ളാടത്ത്, ഫത്താഹ് മുള്ളൂർക്കര, മുസ്തു ഉർപ്പായി, യൂനുസ് തോലിക്കൽ, മുബീൻ ആനപ്പാറ, മുഹമ്മദ് അലി മാങ്കടവ്, അബ്ദുൽ മജീദ് പൊന്നാനി തുടങ്ങി കവികളും എഴുത്തുകാരും നിരൂപകരുമായ നിരവധിയാളുകൾ പങ്കെടുത്തു.
ആഗസ്റ്റ് 11 മുതൽ ഗ്രന്ഥശാല ദിനമായ സെപ്റ്റംബർ 14 വരെ നീണ്ടു നിൽക്കുന്ന പുസ്തക ശേഖരണ ക്യാമ്പയിൻ വഴി ഇസ്ലാമിക് സെന്റർ ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തക ശേഖരണമാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. ശിഹാബ് പുഴാതി, അഷറഫ് ഇരിക്കൂർ,റിയാസ്, അനീസ്, അസ്‌കർ കോങ്ങാട്, മൊയ്‌തുപ്പ, യൂസുഫ് ബാവ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..