17 September Tuesday

ഇന്ത്യൻ സ്‌കൂൾ നിസ്വ പേരന്റ്സ് ഫോറം സ്കൂൾ മാനേജ്മെന്റിന് കത്ത് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

മസ്ക്കത്ത് >  ഇന്ത്യൻ സ്കൂൾ നിസ്വയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് രക്ഷിതാക്കളുടെ കൂട്ടായ്മ സ്കൂൾ മാനേജ്മെന്റിന് കത്തു നൽകി. കായിക മത്സരങ്ങളിൽ നാഷണൽ ലെവലിൽ മെഡലുകളടക്കം നേടിയ സ്കൂളിൽ രക്ഷിതാക്കൾ ഏറെക്കാലമായി ആവശ്യപ്പെട്ടിട്ടും ശരിയായ അത്‌ലറ്റിക് ട്രാക്കില്ല.

ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ അവഗണിച്ചു കൊണ്ട് സ്വിമ്മിങ് പൂൾ, സ്പോർട്സ് കോംപ്ലക്സ് തുടങ്ങിയ വലിയ പദ്ധതികൾ സാധ്യത പഠനം പോലും നടത്താതെ നടപ്പിലാക്കാൻ സ്‌കൂൾ മാനേജ്‌മെന്റ് തയ്യാറെടുക്കുകയാണെന്നും പദ്ധതിയുടെ നടത്തിപ്പിലൂടെ രക്ഷിതാക്കളുടെ മേൽ അധിക സാമ്പത്തിക ഭാരം ഉണ്ടാവാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കകൾ അറിയിച്ചാണ് കത്ത് നൽകിയത്.

ആർട്സ്, സ്പോർട്സ് ഇവെന്റുകൾ നടക്കുന്ന കാലയളവിൽ മത്സരാർത്ഥികൾക്ക് പരിശീലനം നടത്താൻ പ്രത്യേക പീരിയഡ്, സ്കൂളിന്റെ പ്രവർത്തനത്തിൽ സഹായിക്കാൻ രക്ഷിതാക്കളുടെ ടാസ്ക് ഫോഴ്‌സുകൾ രൂപീകരിക്കണം, സ്കൂളിൽ വിദ്യാർത്ഥികൾക്കായി കാന്റീൻ എന്നീ  ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചതായി പേരെന്റ്സ് ഫോറം പ്രതിനിധികൾ ആയ സുബൈർ ഇടത്തുംകുന്ന്, സുനിൽ പൊന്നാനി, ബിജു മാവേലിക്കര എന്നിവർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top