മസ്കത്ത് > ഒമാൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്ക് സ്ഥാനാർത്ഥികൾ തുടക്കം കുറിച്ചു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഡയറക്ടർ ബോർഡിൽ ആകെ 15 അംഗങ്ങളാണുള്ളത്. ഇതിൽ 5 പേരെയാണ് തിരഞ്ഞെടുപ്പിലൂടെ രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണ് തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത്.
നിലവിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ഫിനാൻസ് ഡയറക്ടറുമായ നിധീഷ് കുമാർ പത്രിക സമർപ്പിച്ചു. കഴിഞ്ഞ സ്കൂൾ തിരഞ്ഞെടുപ്പിൽ ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നിധീഷ് കുമാർ അടുത്തിടെയാണ് ഫിനാൻസ് ഡയറക്ടർ ആയി നിയമിതനായത്. സ്കൂളിന്റെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്ന നടപടിക്രമങ്ങൾ ഫിനാൻസ് ഡയറക്ടർ ആയ ശേഷം നിധീഷ് കുമാർ ആരംഭിച്ചിരുന്നു. ജനുവരി 18 നാണ് സ്കൂൾ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..