03 December Tuesday

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാല കേരള വിഭാഗം യുവജനോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

സലാല > ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാല കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവം 2024ന് സമാപിച്ചു. പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച കലാസന്ധ്യയോടു കൂടി ഉദ്ഘാടനം ചെയ്യപ്പെട്ട യുവജനോത്സവം 2024  ക്ലബ്ബിലെ വിവിധ വേദികളിലായി അരങ്ങേറി. 17 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി 17 ഇനങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്.

ജനപ്രിയ ഇനങ്ങളായ കരോക്കെ ഗാനം, മാപ്പിളപ്പാട്ട്, ലളിതഗാനം, സംഘഗാനം, മോണോ ആക്ട്, നാടൻപാട്ട്, ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ മത്സരങ്ങ നടന്നു. ഇത്തവണ മലയാളികൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾക്കും അവസരമൊരുക്കിയിരുന്നു.

ചിത്രരചന, എഴുത്ത് മത്സരങ്ങൾ ഉൾപ്പെടെ എല്ലാ മത്സരങ്ങളുടേയും ഫലങ്ങൾ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ നവംബർ 29 ന് ക്ലബ്ബിലെ കേരള പിറവി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കേരള വിഭാഗം കുടുംബ സംഗമത്തിൽ വെച്ച് വിതരണം ചെയ്യുമെന്ന് കേരള വിംഗ് കൺവീനർ ഡോ ഷാജി പി ശ്രീധർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top