22 December Sunday

ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് - കേരളോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ദുബായ് >  യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 ഡിസംബർ 1,2 തിയ്യതികളിൽ നടക്കുന്ന ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് – കേരളോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം  തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ലോകകേരള സഭാംഗവും കേരള പ്രവാസിക്ഷേമ ബോർഡ് ഡയറക്‌ടറുമായ എൻ കെ കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി പ്രദീപ്‌ തോപ്പിൽ, ‌ കേരളോത്സവം ജനറൽ കൺവീനർ അനീഷ് മണ്ണാർക്കാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രശസ്ത നർത്തകി മേതിൽ ദേവിക ഇൻഡോ അറബ് കാലചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ലൈവ് മ്യൂസിക് കൺസേർട്ട്, കലാ പരിപാടികൾ തുടങ്ങിയവയും നാടിന്റെ തനത് കലാരൂപങ്ങളും സാംസ്കാരിക മഹോത്സവത്തിൽ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top