23 December Monday

ഇന്റർനാഷണൽ ആന്റി കറപ്ഷൻ അവാർഡ് എട്ടാമത് എഡിഷൻ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

ദോഹ> ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്റർനാഷണൽ ആന്റി കറപ്ഷൻ എക്സലൻസ് അവാർഡിൻ്റെ എട്ടാമത് എഡിഷനിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തു. കോസ്റ്റാറിക്കയുടെ തലസ്ഥാനമായ സാൻ ജോസിലെ കൺവെൻഷൻ സെൻ്ററിൽ റിപ്പബ്ലിക് ഓഫ് കോസ്റ്റാറിക്കയുടെ പ്രഥമ വൈസ് പ്രസിഡൻ്റ് സ്റ്റീഫൻ ബ്രണ്ണർ നെയ്ബിഗിൻ്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

അഴിമതി വിരുദ്ധ പ്രവർത്തനത്തിലെ മികവിനുള്ള ലൈഫ് ടൈം ഔട്ട്‌സ്റ്റാൻഡിംഗ് അച്ചീവ്‌മെൻ്റ് അവാർഡ് ഡോ. മുന ബുക്കാഹിന് സമ്മാനിച്ചു. അക്കാദമിക് റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഇൻ ആൻ്റി കറപ്ഷൻ അവാർഡ് പ്രൊഫസർ റോബർട്ട് ക്ലിറ്റ്ഗാർഡിനും പ്രൊഫസർ ആൽബർട്ടോ വന്നൂച്ചിക്കും അവാർഡുകൾ  ലഭിച്ചു. സ്‌പോർട്‌സിനെ അഴിമതിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പുരസ്‌കാരം ഡോ. റോഡ്രിഗോ ഏരിയാസ് ഗ്രില്ലൊ, പ്രൊഫസർ ഏലിയാസ് ബാൻ്റേക്കസ് എന്നിവർക്ക് ലഭിച്ചു. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം ഇൻ ആൻ്റി കറപ്ഷൻ അവാർഡ് ഖദീജ ഷെരീഫിന് സമ്മാനിച്ചു. യൂത്ത് ക്രിയേറ്റിവിറ്റി ആൻഡ് എൻഗേജ്മെൻ്റ് ഇൻ ആൻ്റി കറപ്ഷൻ അവാർഡ് ഗയോ ജെയിംസ് എംപുയയ്ക്കും മെജർ മെക്സിക്കോ ഓർഗനൈസേഷനും സംയുക്തമായി നൽകി. റൂൾ ഓഫ് ലോ ആൻ്റ് സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനുകൾക്കായുള്ള യുഎൻ അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ അലക്സാണ്ടർ സുവേവ്, യുഎൻ സ്പെഷ്യൽ അഡ്വക്കേറ്റ് ഡോ. അലി ബിൻ ഫെതൈസ് അൽ മർരി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top