ദുബായ് > മടപ്പള്ളി ഗവർമെന്റ് കോളേജ് യുഎഇ അലുമിനിയുടെ നേതൃത്വത്തിൽ വർഷങ്ങൾ ആയി നടന്നു വരുന്ന കോളേജ് തല സംവാദ മത്സരങ്ങളുടെ അഞ്ചാം പതിപ്പിന് വേദി ഒരുങ്ങുന്നു.
ഈ വർഷത്തെ സംവാദ മത്സരം സപ്തംബർ ഒന്നിനു ദുബായ് അൽ ഗർഹൂദിൽ ഉള്ള ഈറ്റ് ആൻഡ് ഡ്രിങ്ക് റെസ്റ്റോറന്റിൽ വെച്ച് നടക്കും.
രാവിലെ എട്ടു മുതൽ വൈകുനേരം അഞ്ചു വരെ നടക്കുന്ന സംവാദ മത്സരത്തിൽ കേരളത്തിലെ വിവിധ കോളജ് അലുമിനികളിൽപെട്ട നിരവധി അംഗങ്ങൾ പങ്കെടുക്കും. വിജി ജോൺ മുഖ്യ വിധി കർത്താവായി എത്തുന്ന പരിപാടിയിൽ വിപിൻ ദിവാകർ മുഖ്യ അവതാരകനാകും. പ്രാഥമിക തല മത്സരം, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെ മൂന്നു തലങ്ങളിൽ നടക്കുന്ന മത്സരത്തിൽ യുഎഇയിലെ പ്രമുഖ കോളേജ് അലുമിനികളിൽ പ്പെട്ട നിരവധി പേർ പങ്കെടുക്കും.
വിജയിക്കുന്ന കോളേജുകൾക്ക് ഫലകവും സർട്ടിഫിക്കറ്റുകളും മറ്റു സമ്മാനങ്ങളും വിതരണം ചെയ്യും.
മടപ്പള്ളി കോളേജ് അലുമിനിയുടെ മുതിർന്ന അംഗങ്ങളായ സി എച്ച് മനോജ്, കെ വി മനോജ്, സംവാദ മത്സരത്തിന്റെ കൺവീനർമാരായ ഷർമിസ് സത്യനാഥൻ, മുഹമ്മദ് ഏറാമല, റൈജ മനോജ് ,സോജാ സുരേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..