സലാല > സലാലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇഖ്‌റ അക്കാദമി കലോത്സവ പോസ്റ്റർ ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ധീഖ്, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം കൺവീനർ എ പി കരുണൻ, പ്രമുഖ വ്യാപാരി വി പി അബ്ദുൽ സലാം എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ഖരർബിയ റഹാൻ സ്‌പെഷ്യലൈസ്ഡ് ഡെന്റൽ സെന്ററിൽ ചേർന്ന ചടങ്ങിൽ ഹുസൈൻ കാച്ചിലോടി അധ്യക്ഷത വഹിച്ചു. സാലിഹ് തലശ്ശേരി, നൗഫൽ കായക്കൊടി, റസാക്ക് സ്വിസ്സ്, നിസാർ കാച്ചിലോടി, പ്രോഗ്രാം കോർഡിനേറ്റർമാരായ ഫെമിന ഫൈസൽ, സഫ്ന നസീർ, മുഖ്താർ കാച്ചിലോടി, ഫായിസ് അത്തോളി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..