21 December Saturday

ലബനനിലെ ഇസ്രയേൽ ആക്രമണം: ബെയ്റൂട്ടിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി രണ്ട് വിമാന കമ്പനികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ദുബായ് > ലബനനിലെ ഇസ്രയേൽ ആക്രമണത്തിന്റെ സാഹചര്യത്തിൽ യുഎഇയിലെ രണ്ട് വിമാനക്കമ്പനികൾ ബെയ്‌റൂട്ടിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു.  സെപ്തംബർ 24, 25 തീയതികളിലെ ദുബായ്ക്കും ബെയ്‌റൂട്ടിനുമിടയിലുള്ള വിമാന സർവീസുകൾ ബജറ്റ് കാരിയർ ഫ്ലൈ ദുബായ്, എത്തിഹാദ് എയർവേയ്സ് എന്നിവയാണ് റദ്ദാക്കിയത്.

“നിലവിലുള്ള ബുക്കിംഗുകളുള്ള യാത്രക്കാരെ അവരുടെ റീബുക്കിംഗ് അല്ലെങ്കിൽ റീഫണ്ട് ഓപ്ഷനുകൾ സംബന്ധിച്ച് ബന്ധപ്പെടും,” ഫ്ലൈ ദുബായ് വക്താവ് ചൊവ്വാഴ്ച പറഞ്ഞു. അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്‌സും സെപ്തംബർ 24ന് ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. അബുദാബിയിൽ നിന്ന് ബെയ്‌റൂട്ടിലേക്കുള്ള EY535 (BEY), ബെയ്‌റൂട്ടിൽ നിന്ന് അബുദാബിയിലേക്കുള്ള EY538 വിമാനങ്ങളാണ് റദ്ദാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top