കുവൈത്ത് സിറ്റി > ഇറാനെതിരെ നടത്തിയ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്. രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചും മേഖലയുടെ സുരക്ഷ അപകടത്തിലാക്കിയും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചും ഇസ്രായേൽ അധിനിവേശസേന പിന്തുടരുന്ന അരാജകത്വ നയമാണ് ആക്രമണം പ്രതിഫലിപ്പിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മേഖലയുടെ ഭാവിക്കും ജനങ്ങൾക്കും ഭീഷണിയാകുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണം.
പ്രാദേശിക സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിന് അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ആത്മാർഥമായ നടപടികൾ കൈക്കൊള്ളണമെന്നും കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്ര സുരക്ഷ കൗൺസിലിനോടും (യുഎൻഎസ്സി) ആഹ്വാനം ചെയ്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..