ജിദ്ദ > സൗദി അറേബ്യയിലെ വെസ്റ്റേണ്‍ പ്രൊവിന്‍സില്‍ കോണ്‍സുല്‍ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന് ജിദ്ദ ഇന്ത്യ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി. ഇന്ത്യൻ പ്രവാസികളേയും ഹജജിനും ഉംറക്കുമായി എത്തിച്ചേരുന്ന പരശ്ശതം തീര്‍ത്ഥാടകരേയും സേവിക്കാന്‍ കഴിഞ്ഞതിന്റെ ആത്മനിര്‍വൃതിയിലാണ് ജിദ്ദ വിടുന്നതെന്ന് ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രദേശിക വാര്‍ത്താമാധ്യമങ്ങളുടെ പ്രസക്തി മുമ്പെന്നെത്തെക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്നും മലയാള വാർത്താ മാധ്യമങ്ങള്‍ അവയുടെ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുന്നതായി കോണ്‍സുല്‍ ജനറല്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക സോഴ്‌സുകളിൽ നിന്നല്ലാതെയുള്ള വാര്‍ത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ സൂക്ഷ്മത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ കോണ്‍സുലേറ്റിൽ നിന്നും യഥാസമയങ്ങളിൽ കൃത്യമായി ലഭിച്ചതിനാൽ അത്തരം വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് പെട്ടെന്ന് എത്തിക്കാന്‍ സാധിച്ചതായി ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഭാരവാഹികളും അഭിപ്രായപ്പെട്ടു.
കോണ്‍സുലേറ്റ് ചേമ്പറില്‍ നടന്ന ലഘുചടങ്ങില്‍ ജിദ്ദ ഇന്ത്യ മീഡിയ ഫോറം ആക്ടിംങ്ങ് പ്രസിഡൻറ് ഇബ്രാഹീം ശംനാട് കോൺസുൽ ജനറലിനുള്ള ഉപഹാരം കൈമാറി. ഹസ്സന്‍ ചെറൂപ്പ, ജലീല്‍ കണ്ണമംഗലം, സാദിഖലി തുവ്വൂര്‍, സുല്‍ഫിക്കര്‍ ഒതായി, പി കെ സിറാജ്, കെ സി ഗഫൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..