ജിദ്ദ > ജിദ്ദ നവോദയ കേന്ദ്ര കൺവെൻഷൻ ദമാം നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വരോട് ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാടിന്റെ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര നവോദയയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു സംസാരിച്ചു. രക്തസാക്ഷി പ്രമേയം രക്ഷാധികാരി സമിതി അംഗം അസഫ് കരുവാറ്റയും, അനുശോചന പ്രമേയം കേന്ദ്രകമ്മറ്റിയംഗം റഫീക്ക് പത്തനാപുരവും, 400 ഓളം മനുഷ്യ ജീവനുകൾ പൊലിഞ്ഞ വയനാടിനോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന വിവേചന നിലപാടിനെതിരെയുള്ള പ്രമേയം കേന്ദ്ര വൈസ് പ്രസിഡന്റ് അനുപമ ബിജുരാജും അവതരിപ്പിച്ചു. യോഗത്തിന് ആശംസ അർപ്പിച്ചു മുഖ്യക്ഷാധികാരി ഷിബു തിരുവനന്തപുരം സംസാരിച്ചു. കേന്ദ്ര ട്രഷർ സി എം അബ്ദുൾറഹ്മാൻ, രക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപള്ളി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..