18 December Wednesday

ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കൺവെൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

ജിദ്ദ > ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കൺവെൻഷൻ സഖാവ് പുഷ്പൻ നഗറിൽ നവോദയ കേന്ദ്ര കമ്മിറ്റി  പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി അധ്യക്ഷത വഹിച്ചു. സാന്റി മാത്യു, മനീഷ് തമ്പാൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി  മുനീർ പാണ്ടിക്കാട് ഏരിയ പ്രവർത്തന റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി ട്രഷറർ സിഎം അബ്ദുറഹ്മാൻ  സംഘടന  റിപ്പോർട്ടും അവതരിപ്പിച്ചു.

നാന്നൂറിൽ അധികം മനുഷ്യജീവനുകൾ അപഹരിക്കപ്പെട്ട വയനാട് ചൂരൽ മല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഒരു രൂപ പോലും കേന്ദ്ര  സഹായം അനുവദിക്കാത്ത കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനക്കെതിരെ കൺവെൻഷൻ പ്രമേയത്തിലൂടെ പ്രതിഷേധിച്ചു. മോദി സർക്കാർ നടപ്പാക്കാനിരിക്കുന്ന   ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം  രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും ജനാധിപത്യത്തെയും തകർക്കുമെന്നും നയം നടപ്പിലാക്കാനുള്ള ആസൂത്രിത നീക്കങ്ങളെ ചെറുക്കണമെന്നും  കൺവെൻഷൻ മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ധന്യ എൽദോ, നീനു വിവേക് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top