26 December Thursday

ജിദ്ദ നവോദയ കേരളീയം 2024 സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ജിദ്ദ > നവോദയയുടെ മുപ്പത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയോടനുബന്ധിച്ച് കേരളീയം 2024 സംഘടിപ്പിച്ചു.  ജിദ്ദയിലെ ലയാലി നൂർ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നവോദയ പ്രസിഡണ്ട്‌ കിസ്മത് മമ്പാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കേളു എട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തു. നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, ജനറൽസെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കൺവീനർ അബ്ദുള്ള മുല്ലപള്ളി എന്നിവർ സംസാരിച്ചു.

പത്ത്, പ്ലസ്‌ ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ നവോദയ ബാലവേദിയിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ ചടങ്ങിൽ കെ ടി കുഞ്ഞിക്കണ്ണൻ സമ്മനിച്ചു. ദിവ്യ മെർലിൻ മാത്യുസ് കൊറിയോഗ്രാഫിയും  അഭിലാഷ് സെബാസ്റ്റ്യനും ദൃശ്യാവിഷ്കാരവും നിർവഹിച്ച കേരളത്തെയും കേരള പിറവിയെയും  ആധാരമാക്കിയുള്ള നൃത്ത ശില്പം അവതരിപ്പിച്ചു. ദമാമിലെ കേപ്പ്റ്റ നാട്ടരങ്ങ് നാടൻ പാട്ടുകൂട്ടം അവതരിപ്പിച്ച ചെണ്ടമേളം, തെയ്യം, പരുന്ത്, മുത്തശി, പാമ്പ്, നാൻ പാട്ടുകൾ എന്നിവയും ആഘോഷത്തിന്റെ ഭാ​ഗമായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top