22 December Sunday

ജിദ്ദ നവോദയ സഫ ഏരിയ ബിരിയാണി ചലഞ്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നവോദയ സഫ ഏരിയ കമ്മിറ്റി സ്വരൂപിച്ച തുക കൈമാറുന്നു

ജിദ്ദ > വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ജിദ്ദ നവോദയ സഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ചലഞ്ചിലൂടെ  സമാഹരിച്ച തുക  ജിദ്ദ നവോദയ  സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് നവോദയ ട്രഷറർ സി എം അബ്ദുറഹ്മാന് കൈമാറി.

ചടങ്ങിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, മുജീബ് റഹ്മാൻ സിഎം, ഏരിയ പ്രസിഡന്റ് ജലീൽ, ബഹവുദ്ദീൻ, റഷീദ്, റഫീഖ്, ഫുള്ളായിൽ, ഇർഫാൻ എന്നിവരും യൂണിറ്റിലെ അംഗങ്ങളും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top