22 December Sunday

ജിദ്ദ നവോദയ കുടുംബവേദി വിദ്യാഭ്യാസ അവാർഡ് പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ജിദ്ദ > സിബിഎസ്‌സി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ജിദ്ദ നവോദയ  കുടുംബവേദി  ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് പ്രഖ്യാപിച്ചു. ജിദ്ദ, മക്ക, യാമ്പു, തായിഫ്, മദീന എന്നിവിടങ്ങളിൽ പഠിക്കുന്ന നവോദയ ബാലവേദി അംഗങ്ങളായ ഏറ്റവും ഉയർന്ന മാർക്ക് നേടിയ കുട്ടികളെയാണ് അവാർഡ് നൽകി ആദരിക്കുന്നത്.

പത്താം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ പത്ത്  കുട്ടികളെയും പന്ത്രണ്ടാം ക്ലാസ്സിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ ഒരു കുട്ടിയുമാണ് അവാർഡിന് അർഹത നേടിയത്. പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ പാർവതി പ്രതീഷ്, ഷബ ബുഷൈർ, ആഞ്‌ജലീന അജി, ആൻ കാതറിൻ ജോസഫ്, മിഷാൽ അലി, ആൻ മേരി ജെയിംസ്, ക്രിസ്റ്റീനാ മേരി ബിനു, ആലിബ് മുഹമ്മദ്, ദിൽന ആൻ മത്തായി, ഇഷാ ഇർഷാദ് എന്നവർക്കാണ് അവാർഡ്. പന്ത്രണ്ടാം ക്ലാസ്സിലെ ഏറ്റവും ഉയർന്ന മാർക്ക് നേടി അവാർഡിന് അർഹത നേടിയത് സന ഫാത്തിമയാണ്. അവാർഡ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top