22 December Sunday

ജിദ്ദ നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ജിദ്ദ > ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയയിലെ നവാരിയ യൂനിറ്റ് അംഗമായിരിക്കെ മരണപ്പെട്ട സ്രാമ്പിക്കൽ ബഷീറിൻ്റെ കുടുംബ സഹായധനം കൈമാറി. മലപ്പുറം ജില്ലയിലെ മഞ്ചേരി പുൽപറ്റ സ്വദേശി സ്രാമ്പിക്കൽ ബഷീർ കഴിഞ്ഞ റമദാനിൽ മക്കയിലെ നവാരിയയിൽ പള്ളിക്ക് സമീപം നടന്നുകൊണ്ടിരുന്ന ഇഫ്താർ സദസിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ മരണപ്പെടുകയായിരുന്നു.

സഹായധനം നിലമ്പൂർ മുൻസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം ബഷീറിൻ്റെ സഹോദരൻ സ്രാമ്പിക്കൽ സുബൈറിന് കൈമാറി.
ചടങ്ങിൽ നവോദയ മക്ക ഈസ്റ്റ് ഏരിയാ സെക്രട്ടറി ബഷീർ നിലമ്പൂർ, നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഇക്ബാൽ പുലാമന്തോൾ, കെ വി മൊയ്തീൻ, മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗങ്ങളായ വിപി അബ്ദുൽ സലാം, സമദ് ഒറ്റപ്പാലം, ബഷീർ കാവനൂർ(റിയാദ് കേളി) അബ്ദുറസാക്ക് മൈത്രി, സിപിഐ എം മഞ്ചേരി ഏരിയാ കമ്മിറ്റി അംഗം മമ്മുട്ടി മാസ്റ്റർ, കേരള പ്രവാസിസംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ: മൊയ്തീൻകുട്ടിഹാജി, എൽ സി  അംഗം സലീം പുൽപറ്റ,എർണിക്കോട് ബ്രാഞ്ച് സെക്രട്ടറി അബ്ദുള്ള ഹാജി എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top