23 November Saturday

ജിദ്ദ നവോദയ സനയ്യ ഏരിയ കൺവെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ജിദ്ദ > ജിദ്ദ നവോദയ സനയ്യ ഏരിയ കൺവെൻഷൻ ഭരതൻ നഗറിൽ വെച്ച് കേന്ദ്ര കമ്മറ്റി ട്രഷറർ സി എം അബ്‍ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എല്ലാ രംഗത്തും വളരെ സമഗ്രമായി മുന്നേറി കൊണ്ടിരിക്കുന്ന പിണറായി വിജയൻ സർക്കാരിനെ തകർക്കാനുള്ള കഠിനമായ ശ്രമത്തിലാണ് ഫാസിസ്റ്റ് ശക്തികളും വലതുപക്ഷവും എന്നും അതിനെ തടയിടാൻ കഴിവിന്റെ പരമാവധി പ്രവർത്തിക്കണം എന്നും സി എം അബ്‍ദുറഹ്മാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഏരിയ ആക്റ്റിംഗ് പ്രസിഡന്റ് പ്രതീഷ് അധ്യക്ഷനായി. ഏരിയ റിപ്പോർട്ട് ഏരിയ സെക്രട്ടറി സുരേഷ് രാമന്തളിയും സംഘടന റിപ്പോർട്ട് കേന്ദ്ര പ്രസിഡണ്ട് കിസ്‌മത്ത് മമ്പാടും അവതരിപ്പിച്ചു. അഖിൽ രക്തസാക്ഷി പ്രമേയവും ജോസഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഏരിയ രക്ഷാധികാരി ഹരീന്ദ്രൻ കമ്മിറ്റി വിപുലീകരണത്തെ കുറിച്ച് അറിയിച്ചു. ജനറൽസെക്രട്ടറി ശ്രീകുമാർ മാവേലിക്കര, വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, മീഡിയ കൺവീനർ ബിജുരാജ് രാമന്തളി തുടങ്ങിയവർ കൺവെൻഷന് ആശംസകൾ അറിയിച്ചു.

ധന്യമോൾ രാമൻ, സജിമോൻ മാത്യു, ഫസൽ റഹ്മാൻ തുടങ്ങിയ ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ വച്ച് ആദരിച്ചു. പത്ത്, പ്ലസ്‌ ടു ക്ലാസ്സുകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ ഏരിയയിലെ ബാലവേദി കുട്ടികളായ ആൽവിയ ജോസഫ്‌, ആൽവിൻ ജോസഫ് എന്നിവർക്ക് മോമെന്റോ നൽകി. ഉണ്ണികൃഷ്ണൻ സ്വാഗതവും മനോജ്‌ എഹ്യ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top