23 December Monday

ശ്രദ്ധേയമായി ഡയലോഗ്സ് സീരീസിന്റെ അനുഭവങ്ങൾ കഥപറയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

ജിദ്ദ > "ഡയലോഗ്സ്" സീരിസിന്റെ ഭാഗമായി സംഘടിപ്പിച്ച "അനുഭവങ്ങൾ കഥപറയുന്നു" ജിദ്ദയിൽ ശ്രദ്ധേയമായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആറ് പ്രഭാഷകർ പങ്കെടുത്തു. ഡോ. വിനീത പിള്ള, ഹംസ മദാരി, മുസ്തഫ മാസ്റ്റർ, മിർസ ഷരീഫ്, മുഹമ്മദ് കുട്ടി വെള്ളുവനാട്, ബഷീർ വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.

റജിയ വീരാൻ, കൃപ കുരുങ്ങാട്ട്, അൻവർ വണ്ടൂർ തുടങ്ങിയവരുടെ ചോദ്യോത്തര സെഷൻ ശ്രദ്ധേയമായി. ഷാജു അത്താണിക്കൽ അദ്ധ്യക്ഷനായ പരിപാടി അസ്സൈൻ ഇല്ലിക്കൽ, അദ്നാൻ, ഫെബിൻ, കൃപ എന്നിവർ നിയന്ത്രിച്ചു. സഹീർ കൊടുങ്ങല്ലൂർ സ്വാഗതവും   അലി അരീക്കത്ത് നന്ദിയും  രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top