22 December Sunday

ജിദ്ദ സീസൺ 2024 ഇന്ത്യൻ ആൻഡ് സൗദി നൈറ്റ് ജൂലൈ 26ന്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ജിദ്ദ > ജിദ്ദ സീസൺ 2024 ഇന്ത്യൻ ആൻഡ് സൗദി നൈറ്റ്  ജൂൺ 26ന്  നടക്കും.  ഇന്ത്യൻ ആൻഡ് സൗദി നൈറ്റിന്റെ ഭാ​ഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ വിനോദ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.  ഇന്ത്യയിൽ നിന്നുള്ള പ്രശസ്‌തരായ കലാകാരന്മാരും സൗദിയിൽ നിന്നുള്ള സുലൈമാൻ ഖുറൈശി ഉൾപ്പെടെയുള്ള മറ്റു കലാകാരന്മാരും പങ്കെടുക്കും.

പ്രശസ്ത റാപ്പ് ഗായകൻ ഡെബ്‌സി, നികിത ഗാന്ധി, സൽമാൻ അലി, പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ ഗൗഹർ ഖാൻ, സഞ്ജീത് അറ്റൻഡീസ് തുടങ്ങിയവരും ഇന്ത്യ നൈറ്റിൽ  പങ്കെടുക്കും. മലയാളി താരങ്ങൾ അണിനിരക്കുന്ന സംഗീത നൃത്ത പരിപാടികളും നടക്കും. ജിദ്ദ സീസണിന് ടിക്കറ്റെടുത്തവർക്കെല്ലാം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാംസ്‌കാരിക പരിപാടികൾ നടക്കുന്ന വേദികളിലേക്കെല്ലാം സന്ദർശകരെ എത്തിക്കാൻ സൗജന്യ ബസ് സർവീസ് സേവനം ലഭിക്കും.

പ്രശസ്ത റെസ്റ്റോറൻ്റുകളിൽ നിന്നുള്ള പാചകവിഭവങ്ങളുടെ സ്റ്റാളുകളും പരിപാടിയിൽ ഉണ്ടായിരിക്കും. 35,99  റിയാലുകളുടെ ടിക്കറ്റ് നിരക്കിലാണ് പ്രവേശനം ഉണ്ടായിരിക്കുക. ജൂലൈ 26ന്  ഇന്ത്യ സൗദി നൈറ്റ് കൂടാതെ,  ആഗസ്റ്റ് രണ്ടിന് പാക്കിസ്ഥാൻ ഇന്തോനേഷ്യൻ  നൈറ്റ്, ആഗസ്റ്റ് 9ന്  ബംഗ്ലാദേശ് ശ്രീലങ്ക നൈറ്റ്, ആഗസ്റ്റ് 16ന്  ഫിലിപ്പൈൻസ് നേപ്പാൾ നൈറ്റ് എന്നിവരുടെയും ആഘോഷങ്ങളും ഉണ്ടായിരിക്കും.  ഇതിനായുള്ള  ടിക്കറ്റുകൾ  വീ ബുക്ക് എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ ലഭ്യമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top