ജിദ്ദ > ജിദ്ദ നവോദയയുടെ 2025ലെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. നവോദയ ദമാം മുഖ്യ രക്ഷാധികാരി ബഷീർ വരോട് നവോദയ കേന്ദ്ര കൺവെൻഷനിൽ വച്ച് ഷാഹിദ ജലീൽ ദമ്പതികൾക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ജിദ്ദ നവോദയ മുഖ്യക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കേന്ദ്ര ട്രഷറർ സി എം അബ്ദുൾ റഹ്മാൻ, രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..