26 December Thursday

ജൈടെക്സ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023


ദുബായ്> ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷൻ(ജൈടെക്സ്) 43ാം സീസണ് സമാപിച്ചു. ലോകത്തെ ഏറ്റവും വലിയ സാങ്കേതിക പ്രദർശനമെന്ന സ്ഥാനമലങ്കരിക്കുന്ന മേളയുടെ അഞ്ചുദിവസങ്ങളിൽ റെക്കോഡ് സന്ദർശകരാണ് ഇത്തവണയെത്തിയത്. 6000ത്തിലധികം കമ്പനികളും 1800ലധികം സ്റ്റാർട്ടപ്പുകളും പങ്കെടുത്ത മേളയിലെ വിവിധ സെഷനുകളിൽ സാങ്കേതിക രംഗത്തെ 1400ലധികം വിദഗ്ധർ അഭിപ്രായങ്ങൾ പങ്കുവെക്കുകയുയും ചെയ്തു. ‘എല്ലാറ്റിനും നിർമിതബുദ്ധി  സങ്കൽപിക്കാനുള്ള വർഷം’ എന്ന തലക്കെട്ടാണ് ഇത്തവണ മേളക്കു നൽകിയിരുന്നത്.

വെബ് 3.0 ഗെയിമിങ്, ഡിജിറ്റൽ നഗരങ്ങൾ, നിർമിതബുദ്ധി, സൈബർ സുരക്ഷ എന്നീ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന  സ്ഥാപനങ്ങളാണ് പ്രധാനമായും പ്രദർശനത്തിൽ ഇടംപിടിച്ചിരുന്നത് . ദുബൈ പൊലീസ്, റോഡ് ഗതഗാത അതോറിറ്റി (ആർ.ടി.എ) എന്നിവയടക്കം  വിവിധ സർക്കാർ വകുപ്പുകൾ, വിവിധ എമിറേറ്റുകളിലെയും രാരാജ്യങ്ങളിലെയും സർക്കാർ സ്ഥാപനങ്ങൾ എന്നിവയും മേളയിൽ പങ്കെടുക്കുകയും  ഭാവിയിൽ നടപ്പാക്കാനിരിക്കുന്ന പുത്തൻ സംവിധാനങ്ങൾ  പരിചയപ്പെടുത്തുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top