22 December Sunday

കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് വാർഷിക സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

ഹഫീസ് ബഷീർ, ജിജു ഐസക്, സതീഷ് കുമാർ

ഖോർഫക്കാൻ > കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് വാർഷിക സമ്മേളനം കൈരളി സഹ രക്ഷാധികാരി കെ പി സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹഫീസ് ബഷീർ അധ്യക്ഷനായി. കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ബൈജു രാഘവൻ, സതീഷ് ഓമല്ലൂർ, രഞ്ജിനി മനോജ്‌ എന്നിവർ ആശംസകൾ അറിയിച്ചു. പ്രധിനിധി സമ്മളനത്തിൽ യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജിജു ഐസക് സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി അംഗം സന്തോഷ് ഓമല്ലൂർ സംഘടന റിപ്പോർട്ടും     അവതരിപ്പിച്ചു.

പുതിയ പ്രവർത്തക സമിതി അംഗങ്ങളെയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ സ്വാഗതവും യൂണിറ്റ്  കൾച്ചറൽ കൺവീനർ ഗോപിക അജയ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: പ്രസിഡന്റ് ഹഫീസ് ബഷീർ, സെക്രട്ടറി ജിജു ഐസക്, ട്രഷറർ സതീഷ് കുമാർ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top