22 December Sunday

കൈരളി ദിബ്ബ യൂണിറ്റ് ഓണാഘോഷം 2024

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

ഫുജൈറ > കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂണിറ്റും ദിബ്ബ ലുലു ഹൈപ്പർ മാർക്കെറ്റും സംയുക്തഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദിബ്ബ ലുലു ഹൈപ്പർ മാർക്കെറ്റിൽ വെച്ച് വർണാഭമായി നടന്ന ഓണാഘോഷത്തിൽ  ഫുജൈറയിലെ പ്രമുഖ പത്ത്  ടീമുകൾ പങ്കെടുത്ത പൂക്കള മത്സരം നടന്നു. മത്സരത്തിൽ  ടീം വിഷ്ണു  വസന്തം ഒന്നാം സ്ഥാനവും   ടീം ഡി എം  ബോയ്സ് രണ്ടാം സ്ഥാനവും ടീം അൽ മൗജു ഒപ്റ്റിക്കൽസ് മൂന്നാം സ്ഥാനവും കരസ്തമാക്കി.വിജയികൾക് ലുലു ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്‌ത ക്യാഷ് പ്രൈസും അൽ ബദർ കാർഗോ സ്പോൺസർ ചെയ്ത ട്രോഫിയും കൈമാറി.

തുടർന്ന് ദിബ്ബ ഡാൻസ് കമ്പനി, കൈരളി കലാകാരികൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ ഡസ്ലിഗ് സ്റ്റാർ ദുബായ് അവതരിപ്പിച്ച ഗാനമേളയോടെ മെഗാ ഷോയും അരങ്ങേറി. ഫുജൈറ  ടീം കൈരളി അവതരിപ്പിച്ച കോൽക്കളി കാണികളെ  ആവേശം കൊള്ളിച്ചു. ഓണാഘോഷം കൈരളി രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ  സൈമൺ സാമൂവേൽ ഉത്ഘാടനം ചെയ്തു.

ദിബ്ബ ലുലു ജനറൽ മാനേജർ   രതീഷ് ശങ്കർ, കൈരളി സെൻട്രൽകമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ എന്നിവർ ആശംസ അറിയിച്ചു.
സെൻട്രൽ വൈസ് പ്രസിഡന്റ് ഷജ്റത്ത് ഹർഷൽ, മുൻ സെൻട്രൽ സെക്രട്ട്രി അബ്ദുൽ കാദർ എടയൂർ എന്നിവർ വേദിയിൽ സന്നിഹിദർ ആയിരുന്നൂ .യൂണിറ്റ് മുൻ സെക്രട്ട്രി അബ്ദുള്ള അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ട്രി റാഷിദ്‌ കല്ലുമ്പുറം സ്വാഗതാവും ട്രഷറർ യദു കൃഷ്ണൻ നന്ദിയും അറിയിച്ചു. കലാ പരിപാടികൾക്കും പൂക്കള മത്സരത്തിനും ഭാരവാഹികളായ അൻവർഷാ,സുനിൽ ദത്ത്,ഷൗകത്ത്, ശശീന്ദ്രൻ,സുബൈർ കെ അഹമ്മദ്‌ അഷ്‌റഫ്‌,ശ്രീജിത്ത്‌, ദീപക്, സക്കീർ,നിഷ യദു,ഹരീഷ് എന്നിവർ നേതൃത്തം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top