22 December Sunday

കൈരളി ഫുജൈറ കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ഫുജൈറ  > കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ  സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു. ഫുജൈറ കൈരളി ഓഫീസിൽ  വച്ച് നടന്ന കേരളപ്പിറവിദിനാഘോഷം  കവിയും എഴുത്തുകാരനുമായ എം ഒ രഘുനാഥ്  ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് വിത്സൺ പട്ടാഴി അദ്ധ്യക്ഷത വഹിച്ചു.

ലോക കേരളാ സഭാംഗം സൈമൺ സാമുവൽ ,ലോക കേരള സഭാംഗം ലെനിൻ ജി കുഴിവേലി, കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മറ്റി മുൻ ട്രഷറർ കെ പി സുകുമാരൻ, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ്, സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി പി, ഫുജൈറ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാർ   എന്നിവർ സംസാരിച്ചു. കൈരളി ഫുജൈറ, കോർഫക്കാൻ യൂണിറ്റുകളിലെ കലാപ്രതിഭകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top