ഫുജൈറ > കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം കൈരളി ഫുജൈറ ഓഫീസിൽ വച്ച് നടന്നു. സമ്മേളനം ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡൻ്റ് പ്രദീപ് കുമാർ അദ്ധ്യക്ഷനായി. ലോക കേരളസഭാംഗം ലെനിൻ ജി കുഴിവേലി, കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ബൈജു രാഘവൻ, സെക്രട്ടറി പ്രമോദ് പട്ടാന്നൂർ എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര സ്വാഗതവും മുഹമ്മദ് നിഷാൻ നന്ദിയും പറഞ്ഞു. നമിത പ്രമോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രധിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി സെക്രട്ടറി സുധീർ തെക്കേക്കര പ്രവർത്തന റിപ്പോർട്ടും ട്രഷറർ അജിത് സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി വിൽസൺ പട്ടാഴി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രദീപ് കുമാർ, ഉസ്മാൻ മങ്ങാട്ടിൽ, നമിത പ്രമോദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പുതിയ കമ്മിറ്റിയേയും കേന്ദ്ര സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
യൂണിറ്റിൻ്റെ പുതിയ ഭാരവാഹികളായി പ്രദീപ് കുമാർ (പ്രസിഡൻറ്),വിഷ്ണു അജയ് (സെക്രട്ടറി), ഹരിഹരൻ, അബ്ദുൽ ഹഖ് (വൈസ് പ്രസിഡൻ്റുമാർ), നമിതാ പ്രമോദ്, ടിറ്റോ തോമസ് (ജോയിൻ്റ് സെക്രട്ടറിമാർ) മുഹമ്മദ് നിഷാൻ (ട്രഷറർ) ജോയ്മോൻ പീടികയിൽ (ജോയിന്റ് ട്രഷറർ) രാജശേഖരൻ വല്ലത്ത് (കൾച്ചറൽ കൺവീനർ) ശ്രീവിദ്യ (കൾച്ചറൽ ജോയിന്റ് കൺവീനർ), ജുനൈസ് (സ്പോർട്ട് സ് കൺവീനർ) , ഡാന്റോ (സ്പോർട്ട് സ് ജോയിൻറ് കൺവീനർ ) മുഹമ്മദ് (നോർക്ക കൺവീനർ ), അജിത് (മലയാളം മിഷൻ കൺവീനർ) മഞ്ജു പ്രസാദ് ( മലയാളം മിഷൻ ജോയിൻ്റ് കൺവീനർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കൈരളി സെൻട്രൽ കമ്മറ്റി അംഗങ്ങളായ സന്തോഷ് ഓമല്ലൂർ, അഷറഫ് പിലാക്കൽ, ഉമ്മർ ചോലയ്ക്കൽ, ജിസ്റ്റാ ജോർജ്ജ്, പ്രിൻസ്, നബീൽ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..