ഫുജൈറ > കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ സെൻട്രൽ സമ്മേളനം ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ആശംസകൾ അറിയിച്ചു. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ബൈജു രാഘവൻ സമ്മേളനത്തിന് അധ്യക്ഷനായി. സെക്രട്ടറി പ്രമോദ് പട്ടാന്നൂർ സ്വാഗതവും ട്രഷറർ ജിസ്‌റ്റാ ജോർജ്ജ് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിൽ കൾച്ചറൽ കൺവീനർ അൻവർഷാ യുവധാര അനുശോചന പ്രേമേയം അവതരിപ്പിച്ചു. സെക്രട്ടറി പ്രമോദ് പട്ടാന്നൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജിസ്‌റ്റാ ജോർജ്ജ് സാമ്പത്തിക റിപ്പോർട്ടും മീഡിയ കൺവീനർ ലെനിൻ ജി കുഴിവേലിൽ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.
ബൈജു രാഘവൻ, പ്രിൻസ് തെക്കൂട്ടയിൽ, നമിത പ്രമോദ്, എ.പി. സിദ്ദിഖ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു
പുതിയ പ്രവർത്തന വർഷത്തേക്ക് സുജിത് വി പി (സെക്രട്ടറി), വിൽസൺ പട്ടാഴി (പ്രസിഡൻ്റ്),ബൈജു രാഘവൻ (ട്രഷറർ), അബ്ദുള്ള , ഉമ്മർ ചോലക്കൽ (വൈസ് പ്രസിഡൻ്റുമാർ), സുധീർ തെക്കേക്കര , സുനിൽ ചെമ്പള്ളിൽ (ജോയിൻ്റ് സെക്രട്ടറിമാർ) അൻവർഷാ യുവധാര (ജോയിൻ്റ് ട്രഷറർ), ലെനിൻ ജി. കുഴിവേലിൽ (മീഡിയാ കൺവീനർ), നമിതാ പ്രമോദ് (കൾച്ചറൽ കൺവീനർ), അഷറഫ് പിലാക്കൽ (നോർക്ക), നബീൽ (സ്പോർട്ട് സ് കൺവീനർ), രഞ്ജിനി മനോജ് (വനിതാ കൺവീനർ), കെ പി സുകുമാരൻ (ബാലകൈരളി), പ്രിൻസ് തെക്കൂട്ടയിൽ ( മലയാളം മിഷൻ) എന്നിവർ ഭാരവാഹികളായ 31 അംഗ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..