26 December Thursday

‘കൈരളി കേരളോത്സവം’ സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

ഫുജെെറ> കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ,ഫുജൈറ യൂണിറ്റ് സംഘടിപ്പിക്കുന്ന "കേരളോത്സവം 2023 " ൻ്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു. യൂണിറ്റ് പ്രസിഡൻ്റ്  പ്രദീപ് രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ലെനിൻ ജി  കുഴിവേലി ഉദ്ഘാടനം ചെയ്തു.

കൈരളി  രക്ഷാധികാരി സൈമൻ സാമുവേൽ ,സഹ രക്ഷാധികാരി സുജിത്ത് വി.പി.,കൾച്ചറൽ കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി ,സെൻട്രൽ കമ്മറ്റി ജോയിൻ്റ് സെക്രട്ടറി വിത്സൺ പട്ടാഴി ,വിഷ്ണു അജയ്,സുഭാഷ് വി.എസ്, അഷറഫ് പിലാക്കാൽ,പ്രേംജിത്ത്, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര സ്വാഗതവും ഉസ്മാൻ മങ്ങാട്ടിൽ നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി അബ്‌ദുൾ ഹഖ്  (ചെയർമാൻ), മിജിൻ ചുഴലി, രാജശേഖരൻ വല്ലത്ത്(വൈസ് ചെയർമാൻമാർ) , അഷറഫ് പിലാക്കൽ(ജനറൽ കൺവീനർ), ജിസ്റ്റാ ജോർജ്ജ് (ജോയിൻ്റ് ജനറൽ കൺവീനർ) എന്നിവരെയും  വിവിധ സബ് കമ്മറ്റി കൺവീനർമാരെയും തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top