സലാല > അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടമെന്നെഴുതിയത് എം ടിയാണ്.
രാജ്യം കണ്ട മഹാ എഴുത്തുകാരന്‍, രാജ്യം നല്‍കിയ വലിയ അംഗീകരങ്ങളെല്ലാം കൈവെള്ളയില്‍. അപ്പോഴും ഒരു തനി കൂടല്ലൂര്‍ക്കാരന്‍ കുട്ടിയാണ് താനെന്നാണ് എം ടി എവിടെയും പറയാറുള്ളത്.
നോവൽ, കഥ, സിനിമ സംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യത്യസ്തമായ മികവുകൾ ചാർത്തി അനശ്വരതയാർജ്ജിച്ച വ്യക്തിത്വമാണ് എം ടി
എം ടിയുടെ നിര്യാണത്തിൽ കൈരളി സലാല അഗാധമായ ദു:ഖവും അനുശോചനവും രേഖപെടുത്തുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..