സലാല > കൈരളി സലാലയുടെ ജനറൽ സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന പതിമൂന്നാമത്തെ യൂണിറ്റ് സമ്മേളനം മിർബാത്ത് യൂണിറ്റ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. കൈരളി സലാല സെക്രട്ടറിയേറ്റ് അംഗം അജോയ് കൈരളി സലാല രൂപീകരിച്ച സാഹചര്യത്തെ കുറിച്ചും കൈരളി സലാലയുടെ പ്രവർത്തനങ്ങളെ കുറിച്ചും കേന്ദ്ര ഗവൺമെന്റ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നൽകേണ്ടുന്ന സഹായം നൽകാത്തതിനെ കുറിച്ചും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയെ കുറിച്ചും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.
കഴിഞ്ഞ സമ്മേളനത്തിന് ശേഷം നടത്തിയിട്ടുള്ള പ്രവത്തനങ്ങളെ വിലയിരുത്തി യൂണിറ്റ് സെക്രട്ടറി സൈതാലി കുട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കൈരളി ആക്റ്റിങ് രക്ഷാധികാരി പി എം റിജിൻ, കൈരളി ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ കൈരളി പ്രസിഡണ്ട് ഗംഗാധരൻ അയ്യപ്പൻ, മുൻ രക്ഷാധികാരി എ കെ പവിത്രൻ, മുൻ ജനറൽ സെക്രട്ടറി പവിത്രൻ കാരായി, മുൻ പ്രസിണ്ടൻറ് കെ എ റഹീം, വൈസ്സ് പ്രസിഡന്റ് ലത്തീഫ് അമ്പലപ്പാറ, സെക്രട്ടറിയേറ്റ് അംഗം ഹേമ ഗംഗാധരൻ, വനിതാ സെക്രട്ടറി സീന സുരേന്ദ്രൻ, പ്രസിഡന്റ് ഷെമീന അൻസാരി സി സി അംഗങ്ങളായ സനീഷ് ചക്കരക്കൽ, സജീഷ് എന്നിവർ സംസാരിച്ചു.
റഫീഖ് താത്കാലിക അധ്യക്ഷനായി നടന്ന സമ്മേളത്തിൽ പ്രസീഡിയം ലിജോ ലാസർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. പുതുതായി തിരഞ്ഞെടുത്ത 9 അംഗ എക്സിക്യൂട്ടീവിൽ നിന്നും സെക്രട്ടറിയായി സി റഫീഖ്, പ്രസിഡണ്ടായി പി യൂസഫ്, ജോ സെക്രട്ടറിയായി ജയേഷ്, വൈസ്സ് പ്രസിഡണ്ടായി പ്രവീൺ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..