29 December Sunday

കൈരളി സലാലയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

സലാല > കൈരളി സലാലയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. 36 വർഷമായി സലാലയിലെ ജീവകാരുണ്യ  കലാ, കായിക, സാംസ്കാരിക മേഖലകളിൽ നിറസാനിധ്യമായി നിറഞ്ഞു നിന്ന കൈരളി സലാലയുടെ പുതിയ ലോഗോ കൈരളി സലാലയുടെ മുതിർന്ന പ്രവർത്തകനും കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സലാലയുടെ മുഖ മുദ്രയായ കുന്തിരിക്കചെടി ആലേഖനം ചെയ്ത പുതിയ ലോഗോ ശ്രദ്ധേയമായി. പ്രസിണ്ടൻറ് ഗംഗാധരൻ അയ്യപ്പൻ്റെ അധ്യക്ഷതിയിൽ  നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും കൈരളി സലാല വനിതാ വിഭാഗം സെക്രട്ടറി ഷീബാ സുമേഷ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top