മനാമ > കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കായ് കൈരളി ടിവി ചാനല്‍ നടപ്പാക്കുന്ന 'കൈകോര്‍ത്ത് കൈരളി' പദ്ധതിയുടെ ആദ്യ ടിക്കറ്റ് വിതരണം ബഹ്‌റൈനില്‍ നടന്നു.
കൈരളി ടിവിക്കു വേണ്ടി പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് ടിക്കറ്റ് വിതരണം നിര്‍വ്വഹിച്ചു. ഈ മാസം 26 ന് ബഹ്‌റൈനില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന മൂന്നാംഗ കുടുംബത്തിനാണ് ടിക്കറ്റുകള്‍ നല്‍കിയത്.
സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന അര്‍ഹരായ ആയിരം പ്രവാസികള്‍ക്കാണ് 'കൈകോര്‍ത്ത് കൈരളി' പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ ടിക്കറ്റുകള്‍ ലഭിക്കുക. ഗള്‍ഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും സുമനസ്സുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയും, മനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസുമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
ബഹ്‌റൈനില്‍ നടന്ന ചടങ്ങില്‍ പ്രതിഭ രക്ഷാധികാരി സമിതി അംഗം പിടി നാരായണന്‍, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, പ്രതിഭ ട്രഷറര്‍ കെഎം മഹേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..