30 October Wednesday

യുകെയിൽ പാട്ടുകൂട്ടങ്ങളുമായി കൈരളി യുകെ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

ലണ്ടൻ > കൈരളി യുകെ നവംബറിൽ യുകെയിലുടനീളം പാട്ടുകൂട്ടം നടത്തും. സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസികൾക്കിടയിൽ വിഭാഗീയതകൾക്കതീതമായ ബന്ധം നിലനിർത്തുന്നതിനും സഹായിക്കുന്ന അനൗപചാരിക ഒത്തുചേരലുകളാണ് പാട്ടുകൂട്ടങ്ങൾ. കേവലം പാടുന്നതിനേക്കാൾ പാട്ടുകൂട്ടം പരിപാടികളിൽ കാരംസ് ചെസ്സ് തുടങ്ങിയ കളികൾ, പാട്ട് ക്ലാസ്സുകൾ, ക്വിസ് മത്സരം, സിനിമ പ്രദർശനം മറ്റ് പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

പാട്ടുകൂട്ടങ്ങൾ കുടുംബങ്ങളെയും വിദ്യാർത്ഥികളെയും പരസ്പരം ഒന്നിപ്പിക്കാനും, ഒരു ആവശ്യം വരുമ്പോൾ പരസ്പരം സഹായിക്കാനും സജ്ജരാക്കുന്നു. ഇതുവരെ ബെൽഫാസ്റ്റ്, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റർ പാട്ടുകൂട്ടങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ബെൽഫാസ്റ്റ് നവംബർ 1, ഗ്ലാസ്‌ഗോ നവംബർ 3,  മാഞ്ചസ്റ്റർ നവംബർ 16 തീയതികളിലാണ് നടക്കുന്നത്. എഡിൻബറോയിലെ ഹാലോവീൻ സ്‌പെഷ്യൽ പാട്ടുകൂട്ടം കഴിഞ്ഞ ആഴ്‌ച നടന്നു. ബെൽഫാസ്റ്റ് പാട്ടുകൂട്ടം കേരളപ്പിറവി ദിനത്തിൽ പ്രത്യേക ചെണ്ടമേളം ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ യൂണിറ്റുകൾ ഉടൻ പാട്ടുകൂട്ടങ്ങൾ നടത്തുന്നതിനുള്ള ചർച്ചകൾ നടത്തി വരുന്നു.

പാട്ടുകൂട്ടങ്ങൾക്കൊപ്പം വയനാടിന് വേണ്ടിയുള്ള ബിരിയാണി ചലഞ്ചും നടക്കുന്നു്ട്. ഇതിന്റെ അവസാന ഘട്ടം നവംബർ 10 ഞായറാഴ്ച  ബിർമിംഗ്ഹാമിൽ നടക്കും. ഇതുവരെ 25 ലക്ഷം രൂപ യുകെയിൽ നിന്നും കൈരളി യുകെ സമാഹരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top