22 December Sunday

കൈരളി സലാല പവർ ഹൗസ് യൂനിറ്റ് സമ്മേളനം; സെക്രട്ടറി ആദിത് ഗംഗാധരൻ, പ്രസിഡന്റ്‌ ശശി ഇളയന്നൂർ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

സെക്രട്ടറി ആദിത് ഗംഗാധരൻ, പ്രസിഡന്റ്‌ ശശി ഇളയന്നൂർ

സലാല > കൈരളി സലാലയുടെ ജനറൽ സമ്മേളനത്തിന് മുന്നോടിയായി  നടക്കുന്ന പത്താമത്തെ യൂണിറ്റ് സമ്മേളനം പവർ ഹൗസ് യൂണിറ്റിൽ കുണ്ടാഞ്ചേരി രവി നഗറിൽ നടന്നു. കൈരളി സലാല  സെക്രട്ടറിയേറ്റ് അംഗം അനീഷ് അസീസ് സമ്മേളനം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിച്ചു. ഉദ്‌ഘാടന പ്രസംഗത്തിൽ  കൈരളി സലാലയുടെ രൂപീകരണം, സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചെല്ലാം സംസാരിച്ചു.

പ്രതിസന്ധി കാലഘട്ടത്തിലും ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഇടതുപക്ഷ സർക്കാർ എല്ലാവർക്കും താങ്ങായും, തണലായും നിന്നുവെന്നും, വിദ്യാഭ്യാസ മേഖലകളിലും, ആരോഗ്യ മേഖലകളിലും ലോകത്തിനു തന്നെ മാതൃകയായാണ്‌ കേരളം നിലകൊള്ളുന്നതെന്നും, മതരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുവേണ്ടി ജനങ്ങളെ വർഗീയപരമായി വേർതിരിച്ച് നാടിന്റെ മത സൗഹാർദം ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി  അനിൽ പൊന്നാനി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കൈരളി സലാലയുടെ മുൻ രക്ഷാധികാരി എ കെ പവിത്രൻ സംസാരിച്ചു. സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച്‌ കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, രക്ഷാധികാരി പി റിജിൻ,  ഗംഗാധരൻ അയ്യപ്പൻ, ട്രഷറർ ലിജോ ലാസർ, മുൻ ജനറൽ സെക്രട്ടറി പവിത്രൻ കാരായി, സെക്രട്ടറിയേറ്റ് അംഗംങ്ങളായ ഹേമ ഗംഗാധരൻ, സുരേഷ് പി രാമൻ, കൃഷ്ണദാസ് പട്ടാമ്പി, ഷീബ സുമേഷ്, ഷമീന അൻസാരി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഉണ്ണി കൃഷ്ണ, മധുലാൽ, മനോഹരൻ, യൂണിറ്റ് ബാലസംഘം സെക്രട്ടറി നൂപുര പ്രദീപ്‌, പ്രസിഡണ്ട് അധ്യുൻ സജീവ് ജോ: സെക്രട്ടറി ആരോമൽ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.  

പുതുതായി തിരഞ്ഞെടുത്ത 11 അംഗ എക്സിക്യൂട്ടീവിൽ നിന്നും സെക്രട്ടറിയായി ആദിത് ഗംഗാധരൻ, പ്രസിഡന്റായി ശശി ഇളയന്നൂർ, ജോ സെക്രട്ടറിയായി  സുരേന്ദ്രൻ പുറമേരി,
വൈസ്‌ പ്രസിഡണ്ടായി ലീഷ്മ പ്രദീപ്‌ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുത്ത ജോ: സെക്രട്ടറി സരേന്ദ്രൻ പുറമേരി നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top