22 December Sunday

മാധ്യമങ്ങളുടെ വ്യാജ വാർത്താ നിർമ്മിതിക്കെതിരെ കല കുവൈത്ത് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കുവൈത്ത്  സിറ്റി > കേരത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങൾ നടത്തിവരുന്ന വ്യാജ വാർത്താ നിർമ്മിതിക്കെതിരെ കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ കല കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. കല കുവൈത്ത്  പ്രസിഡന്റ് അനൂപ് മങ്ങാട്ടിന്റെ  അധ്യക്ഷതയിൽ  മംഗഫ് കല സെന്ററിൽ ചേർന്ന കൂട്ടായ്മ ലോക കേരളസഭ അംഗം ആർ നാഗനാഥൻ ഉദ്ഘാടനം  ചെയ്തു. 

കല കുവൈത്ത്  കേന്ദ്ര കമ്മിറ്റി അംഗം മുസഫർ മാധ്യമങ്ങളുടെ വ്യാജ വാർത്തകൾ സംബന്ധിച്ച വിശദീകരണ കുറിപ്പ് അവതരിപ്പിച്ചു. കുവൈത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ മുനീർ അഹമ്മദ്, സത്താർ കുന്നിൽ, ടി വി ഹിക്മത്ത്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, ട്രഷറർ അനിൽകുമാർ എന്നിവർ സംസാരിച്ചു.   വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് , ജോയിന്റ് സെക്രട്ടറി ബിജോയ്, ഫഹാഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ എന്നിവർ പങ്കെടുത്തു.

മംഗഫ് ദുരന്തത്തിന്റെ ഭാഗമായി ദുരന്തബാധിതരെ സഹായിക്കാനും വിവരങ്ങൾ കൈമാറാനുമായി  നോർക്ക രൂപീകരിച്ച ഹെല്പ് ഡസ്ക്കിൽ  പ്രവർത്തിച്ച കല കുവൈറ്റ് പ്രവർത്തകർക്കുള്ള ആദരമായി നോർക്ക നൽകുന്ന സർട്ടിഫിക്കറ്റുകളുടെ വിതരണവും ചടങ്ങിൽ നിർവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top