22 December Sunday

വയനാടിനായ് കൈകോർക്കാം: കല കുവൈറ്റ് 10 ലക്ഷം രൂപ ധനസഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

കുവൈത്ത്  സിറ്റി > വയനാട്ടിലെ ദുരിതബാധിതർക്കായ് കല കുവൈത്തിന്റെ  നേതൃത്വത്തിൽ നടത്തി വരുന്ന "വയനാടിനായ് കൈകോർക്കാം"എന്ന ക്യാമ്പയിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത്  പ്രവർത്തകർ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

ആദ്യ ഘട്ടത്തിൽ അടിയന്തര സഹായമായി കല കുവൈത്ത്  10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. വയനാട്ടിലെ ദുരിതബാധിതരെ കൈപിടിച്ച് ഉയർത്താനുള്ള പ്രവർത്തനത്തിൽ കല കുവൈത്തിന്റ മുഴുവൻ പ്രവർത്തകരും പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top