22 December Sunday

കല കുവൈത്ത് ദ്യുതി 2024 സാംസ്കാരികമേള സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

കുവൈത്ത് സിറ്റി> കല കുവൈത്ത്  ദ്യുതി-2024 സാംസ്കാരികമേള സമാപിച്ചു. കവി മുരുകൻ കാട്ടാക്കട, അതുൽ നറുകര, ആര്യ ദയാൽ, സച്ചിൻ വാര്യർ, അനൂപ് കോവളം, മുബഷിർ എന്നിവർ പങ്കെടുത്തു. സാംസ്കാരികമേള മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്തു. ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ കല കുവൈത്ത്  പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ലോക കേരളസഭ അംഗം ആർ നാഗനാഥൻ, പരിപാടിയുടെ സ്പോൺസർ അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, സഹ സ്പോൺസർമാരായ ഫോണിക്സ് ചെയർമാൻ സുനിൽ പറക്കപാടത്ത്, മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് മാനേജർ അജയ് കുമാർ, വനിതാവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കല കുവൈത്ത് മുഖപത്രം കൈത്തിരി രണ്ടാം പതിപ്പ് പ്രകാശനവും സുവനീർ പ്രകാശനവും ചടങ്ങിൽ വെച്ച്‌ നടന്നു. ബാലകലാമേള 2024 ഓവറോൾ ചാമ്പ്യൻഷിപ്പ്, കലാ തിലകം കലാ പ്രതിഭ എന്നിവർക്കുള്ള സമ്മാനദാനവും, സാഹിത്യമത്സരത്തിലെ  വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് മുരുകൻ കാട്ടാക്കട നിർവഹിച്ചു. മാതൃഭാഷാ ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ്‌ 2024 വർഷത്തെ മാതൃഭാഷ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ദ്യുതി 2024 ന്റെ മുഖ്യ സ്പോൺസർമാരായ അൽ മുല്ല എക്സ്ചേഞ്ച്, ഫോണിക്സ്, മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ്‌ എന്നീ കമ്പനികളെ കല കുവൈത്ത്  ഭാരവാഹികൾ മൊമൊന്റോ നൽകി ആദരിച്ചു.ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, ജോയിൻ സെക്രട്ടറി  ബിജോയ്‌ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ ജെ സജി നന്ദി രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top