31 October Thursday

‘കല ഭവന പദ്ധതി’ വീട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കുവൈത്ത് സിറ്റി > കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ- കല കുവൈത്ത് 45ാമത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘കല ഭവന’ പദ്ധതിയുടെ ആദ്യ  വീട് കൈമാറി. ജലീബ് സി യൂണിറ്റ് അംഗം എറണാകുളം സ്വദേശിനി ബിന്ദു ശങ്കരനാണ്‌ വീട് നിർമിച്ച് നൽകിയത്. കല കുവൈത്ത് നാല് മേഖലകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കാണ് വീട് നിർമിച്ചു നൽകുന്നത്.

നിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കല കുവൈത്ത് മെഗാ സാംസ്കാരികമേള ‘ദ്യുതി- 2024’ ന്റെ വേദിയിൽ വെച്ച് മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top