19 December Thursday

യുവകലാസാഹിതി അബുദാബി കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024

യുവകലാസാഹിതി സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തുന്നു.

അബുദാബി > ആശയപരമായ പോരാട്ടമില്ലാതെ ഫാസിസത്തെ പ്രതിരോധിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി. യുവകലാസാഹിതി അബുദാബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യുവകലാസാഹിതി പ്രസിഡന്റ് റോയ് ഐ വർ​ഗീസ് അദ്ധ്യക്ഷനായ അനുസ്മരണസമ്മേളനത്തിൽ  അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് ആർ ശങ്കർ, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് കെ. വി. ബഷീർ, യുവകലാസാഹിതി യുഎഇ പ്രസിഡന്റ് സുഭാഷ് ദാസ്, സംഘടന സെക്രട്ടറി ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു.

ഫെബ്രുവരി 15ന് നടത്താൻ ഉദ്ദേശിക്കുന്ന 'യുവകലാസന്ധ്യ'യുടെ പോസ്റ്റർ വേദിയിൽ വെച്ച് അജിത് കൊളാടി പ്രകാശനം ചെയ്തു.
പി ഭാസ്കരൻ മ്യൂസിക് ക്ലബ്ബ് അവതരിപ്പിച്ച സംഘഗാനത്തോടെയായിരുന്നു അനുസ്മരണ പരിപാടി ആരംഭിച്ചത്. ചടങ്ങിൽ യുവകലാസാഹിതി ജനറൽ സെക്രട്ടറി രാഗേഷ് നമ്പ്യാർ സ്വാഗതവും വൈസ് പ്രസിഡന്റ് മനു കൈനകരി നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top